പാക്കിസ്ഥാനിൽ ബസ്-ടാങ്കർ അപകടത്തിൽ 20 പേർ മരിച്ചു
ഇസ്ലാമാബാദ്: തെക്കൻ പാക്കിസ്ഥാനിൽ ബസ് ടാങ്കറിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 20 പേർ മരിച്ചു. ഇന്നലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഹൈവേയിൽ ബസ് പിന്നിൽ നിന്ന് ടാങ്കറിൽ ഇച്ച് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. 24 യാത്രക്കാരും രണ്ട് ജീവനക്കാരുമടങ്ങുന്ന ബസ് ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്നു. ഓയിൽ ടാങ്കറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ചില മൃതദേഹങ്ങൾ ഗുരുതരമായി പൊള്ളലേറ്റതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്, അതിനായി ഡിഎൻഎ പരിശോധനാ പ്രക്രിയ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Comments are closed.