കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണങ്കിലും കുമ്പനാട് കൺവൻഷൻ ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കുമെന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് കൺവൻഷൻ വെർച്വലായി മാത്രം നടത്തും. ചടങ്ങായി പോലും കമ്പനാട്ട് ഗ്രൗണ്ടിൽ പരിപാടികൾ ഇല്ല. അതേസമയം മാരാമൺ കൺവൻഷൻ പതിവുപോലെ മാരാമൺ മണൽപ്പുറത്ത് നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രു.14 മുതൽ 21 വരെയാണ് കൺവൻഷൻ നടക്കുന്നത്. . ഡോ. യുയാക്കിം മാർ കൂറിലോസ് പ്രസിഡൻ്റ്, റവ.ജോർജ് ഏബ്രഹാം ജനറൽ കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Related Posts