Official Website

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ വാർഷിക പരീക്ഷ

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കുളള വാർഷിക പരീക്ഷ ജനുവരി 10 ഞായറാഴ്ച

0 386

മുളക്കുഴ: C G Iകേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ, ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കുളള വാർഷിക പരീക്ഷ ജനുവരി 10 ഞായറാഴ്ച 2.30 മുതൽ 4.30 വരെ നടക്കും. ജനുവരി 31 മുതൽ പുതിയ അദ്ധ്യായന വർഷം ആരംഭിക്കും. സ്റ്റേറ്റ് ബോർഡിന്റെ ചുമതലയിൽ നടക്കുന്ന യൂട്യൂബിലൂടെയുള്ള ഓൺലൈൻ സൺഡേ സ്കൂൾ പഠനം തുടരുന്നതാണ്. വാർഷിക പരീക്ഷക്കു ശേഷം 17 ന് പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. ജനുവരി 24 ന് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓറിയന്റേഷൻ ക്ലാസ് ഓൺലൈനായി ഉണ്ടായിരിക്കും. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള 5,6,8,11 ക്ലാസുകളിലെ പരിഷ്ക്കരിച്ച ഇംഗ്ലീഷ്, മലയാളം പാഠ പുസ്തകങ്ങളും 12 ലെ ഇംഗ്ലീഷ് പുസ്തകവും ഉടൻ പുറത്തിറങ്ങും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുളക്കുഴ സണ്ടേസ്കൂൾ ഓഫീസിൽ പുസ്തകങ്ങൾ ലഭ്യമാകുമെന്ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ്, സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് എന്നിവർ അറിയിച്ചു.

Comments
Loading...
%d bloggers like this: