ഐപിസി കോട്ടയംനോർത്ത് & സൗത്ത് ഡിസ്ട്രിക്ട്കളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 82-മത് കോട്ടയം കൺവൻഷൻ ജനുവരി 7 -9 വരെ നടക്കും. ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ വൈകുന്നേരം 7 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 പേർക്ക് മാത്രമാണ് പ്രവേശനം.
നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി കോട്ടയം നോർത്ത് സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ജോർജ് അധ്യക്ഷത വഹിക്കും സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കൺവൻഷനിൽ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ ഷാജി ഡാനിയേൽ യൂ എസ് എ, പാസ്റ്റർ എബി പീറ്റർ കോട്ടയം എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കും.തത്സമയം യോഗങ്ങളിൽ പങ്കെടുക്കുവാനുള്ള സൗകര്യമുണ്ട്.