Official Website

ഫെയ്ത്ത് ലീഡേഴ്സ് ദൈവസഭയുടെ സെന്റർ കൺവെൻഷനുകൾ 2021 ജനുവരി 8 മുതൽ

0 347

ഫെയ്ത്ത് ലീഡേഴ്സ് ദൈവസഭയുടെ സെന്റർ കൺവെൻഷനുകൾ 2021 ജനുവരി മാസം എട്ടാം തീയതി മുതൽ നടത്തപ്പെടുകയാണ്. ദൈവ സഭയുടെ വിവിധ സെന്ററുകളിൽ ആയി ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾ യഥാക്രമം ജനുവരി 8, 9 തീയതികളിൽ തിരുവല്ല സെന്റർ കൺവെൻഷൻ പായിപ്പാട് ഫെയ്ത്ത് ലീഡേഴ്സ് സിറ്റി ലൈഫ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.ജനുവരി 15, 16 തീയതികളിൽ മല്ലപ്പള്ളി സെന്റർ കൺവെൻഷൻ പായിപ്പാട് സിറ്റി ലൈഫ് ചർച്ചിൽ വച്ച് നടത്തപ്പെടും

ജനുവരി 22, 23 തീയതികളിൽ കോട്ടയം സെന്റർ കൺവെൻഷൻ വേളൂർ ഫെയ്ത്ത് ലീഡേഴ്സ് ബെഥേൽ വർഷിപ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ജനുവരി 29, 30 തീയതികളിൽ പുനലൂർ സെന്റർ കൺവെൻഷൻ ഫെയ്ത്ത് ലീഡേഴ്സ് കരവാളൂർ ശാലേം വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. ഫെബ്രുവരി 5, 6 തീയതികളിൽകുന്നംകുളം സെന്റർ കൺവെൻഷൻ കുന്നംകുളം ഫെയ്ത്ത് ലീഡേഴ്സ് ഗിൽഗാൽ വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. ഫെബ്രുവരി 12,13 തീയതികളിൽ തിരുവനന്തപുരം സെന്റർ കൺവെൻഷൻ പേരൂർക്കട കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടും. ഫെബ്രുവരി 19, 20 തീയതികളിൽനെടുമങ്ങാട് സെന്റർ കൺവെൻഷൻ നേമം ഫെയ്ത്ത് ലീഡേഴ്സ് ബെതെസ്ത പ്രയർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 26, 27 തീയതികളിൽ നെയ്യാറ്റിൻകര സെന്റർ കൺവെൻഷൻ പയറ്റുവിള ഫെയ്ത്ത് ലീഡേഴ്സ് ന്യൂ ലൈഫ് വർഷിപ് സെന്ററിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീതരായ കർതൃ ദാസന്മാർ ഈ യോഗങ്ങളിൽ ദൈവവചനം സംസാരിക്കും. മിസ് മോർ സംഗീത ശുശ്രൂഷ നിർവഹിക്കും. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരിക്കും ഈ യോഗങ്ങൾ നടത്തപ്പെടുന്നത്. ക്രിസ്ത്യൻ ലൈവ് മീഡിയ ഈ യോഗങ്ങൾ ലൈവായി സംപ്രേഷണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 9633833387

Comments
Loading...
%d bloggers like this: