Ultimate magazine theme for WordPress.

ഗുണ്ടൂരിൽ ദേവാലയം ആക്രമിച്ചു

ഗുണ്ടൂർ : ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ എഡ്ലപ്പാടിൽ മതതീവ്രവാദികൾ ഒരു ദേവാലയം ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പുതുതായി നിർമ്മിച്ച ദേവാലയ സമുച്ചയം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയായിരുന്നു. ദിവസങ്ങളായിട്ടും ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല , സംഭവത്തെത്തുടർന്ന്, പ്രാദേശിക കത്തോലിക്കർ സമാധാനപരമായ പ്രതിഷേധം നടത്തി. 2021-ൽ ഭാരതീയ ജനതാ പാർട്ടി നരസിംഹത്തിന്റെ കൊത്തുപണികളും, സീതയുടെ കാൽപ്പാടുകളും ഉള്ള സ്ഥലത്ത് നിയമവിരുദ്ധമായി ചർച്ച് സ്ഥാപിക്കുകയാണെന്ന് അവകാശപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ട്വിറ്ററിൽ നടത്തിയ അവകാശവാദം ഗുണ്ടൂർ ജില്ലാ പോലീസ് തള്ളിക്കളഞ്ഞു, കുരിശും ഹിന്ദു വിഗ്രഹവും വ്യത്യസ്ത കുന്നുകളിലാണെന്നും പരസ്പരം യാതൊരു ബന്ധവുമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ബിജെപിയും തീവ്രവാദികളായ സഖ്യകക്ഷികളും ഗുണ്ടൂരിൽ \”ക്രിസ്ത്യൻ മാഫിയകൾ\” നാശം സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെട്ട് അവരുടെ പ്രചാരണം തുടർന്നു.
35 വർഷം മുമ്പ് ഒരു ക്രിസ്ത്യൻ ഗ്രൂപ്പാണ് ഈ സ്ഥലം വാങ്ങിയതെന്നും ആളുകൾ അവിടെ പ്രാർത്ഥനക്കായി വരാൻ തുടങ്ങിയെന്നും കൂടുതൽ ആളുകൾ പ്രാർത്ഥിക്കാൻ വരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ഒരു ദേവാലയം പണിയാൻ തീരുമാനിച്ചു. ബിജെപിയും മറ്റുള്ളവരും എതിർത്തെങ്കിലും കഴിഞ്ഞ വർഷം അവിടെ ഒരു കുരിശ് സ്ഥാപിച്ചു,” ഫാദർ ബോസ് പറഞ്ഞു.170 പടികൾ കടന്ന് കുന്നിൻ മുകളിലെ ദേവാലയത്തിലെത്താം “മറ്റ് മതങ്ങളിൽ നിന്നുള്ള ആളുകളുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്. ഇത്തരമൊരു സംഭവം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ ഞങ്ങൾ അതിനെ അപലപിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവാലയ സമുച്ചയം ഉദ്ഘാടനത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു, ചില പേപ്പർ വർക്കുകൾ പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു, അപ്പോഴാണ് ഈ അപ്രതീക്ഷിതമായ സംഭവം നടന്നതെന്ന് ഫാദർ ബോസ് പറഞ്ഞു. പ്രാദേശിക നിയമസഭാംഗവും ആരോഗ്യമന്ത്രിയുമായ വിദദല രജനി ദേവാലയം സന്ദർശിക്കുകയും അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സ്ഥാപിച്ച ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ (വൈ.എസ്.ആർ.സി.പി.) അംഗമാണ് രജനി, തന്റെ സ്വന്തം മണ്ഡലത്തിൽ ആരെങ്കിലും മതസൗഹാർദം തകർക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് രജനി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 2011 ലെ സെൻസസ് റിപ്പോർട്ട് പറയുന്നത് ഗുണ്ടൂർ ജില്ലയിൽ 900,000 ജനങ്ങളിൽ 86 ശതമാനത്തിലധികം വരുന്ന ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നാണ്. ജനസംഖ്യയുടെ 1.84 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ.

Leave A Reply

Your email address will not be published.