Ultimate magazine theme for WordPress.

ലോക്ഡൗൺ കാലത്ത് കരുണാ പദ്ധതിയുമായി ക്രിസ്ത്യൻ ലൈവ് ഓൺലൈൻ മീഡിയ – വിതരണത്തിനായി പിവൈസി പ്രവർത്തകരും

തിരുവല്ല: ലോക് ഡൗൺ കാലത്ത് പട്ടിണിയിലായ
ആയിരത്തോളം സുവിശേഷ കുടുംബങ്ങൾക്കുള്ള ദുരിതാശ്വാസ കിറ്റുകൾ
കരുണ എന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്ത്യൻ ലൈവ് ചാരിറ്റിയുടെ നേതൃത്വത്തിൽ മലബാർ, ഹൈറേഞ്ച് മധ്യതിരുവിതാംകൂർ മേഖലകളിലായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ പ്രവർത്തകർ വിതരണം ചെയ്തു. ആശ്വാസ പ്രവർത്തനങ്ങൾക്ക് അജി ജോർജ് ദുബൈ, പാസ്റ്റർ ലിജോ കെ ജോസഫ്, ബ്ലസിൻ ജോൺ മലയിൽ , ജിൻസി സാം, ബ്ലസൻ മല്ലപ്പള്ളി, പാസ്റ്റർ ലിനു ജോയി, പാസ്റ്റർ സജി എം തോമസ്, പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ സിജു സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകി. ഈ പ്രവർത്തനത്തിലൂടെ ദൈവസ്നേഹത്തിൻ്റെ അദൃശ്യകരം സമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു പ്രവർത്തകർ ലക്ഷ്യമിട്ടത്.

\"\"\"\"\"\"

കോവിഡ് ഭീഷണിയെ തുടർന്ന് ദീർഘനാളുകളായി സംസ്ഥാനത്തെ പല ആരാധനാലയങ്ങളും പൂട്ടിക്കിടക്കുകയാണ്. വിശ്വസികളിൽ പലരുടെയും തൊഴിൽ നഷ്ടപ്പെട്ടതോടെ അവരെ ആശ്രയിച്ചു കഴിഞ്ഞ സുവിശേഷ പ്രവർത്തകരുടെയും സ്ഥിതി ദയനിയമായി.ഇതേ തുടർന്നാണ് ക്രിസ്ത്യൻ ലൈവ് കരുണ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. മറ്റാരും സഹായത്തിനെത്താത്ത ഉൾഗ്രാമങ്ങളിലുള്ള പലരും കണ്ണീരോടെ യാണ് കിറ്റുകൾ ഏറ്റുവാങ്ങിയത്.പതിനാലിലധികം ഭക്ഷ്യസാധനങ്ങളാണ് ഓരോ കിറ്റിലും ഉണ്ടായിരുന്നത്. ലോക് ഡൗൺ കാലത്ത് ഓരോ കുടുംബത്തിലും കിറ്റുകൾ എത്തിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.

Leave A Reply

Your email address will not be published.