Ultimate magazine theme for WordPress.

ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകൾക്ക് മാറ്റം

ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകളിൽ ഉടനെ മാറ്റംവരും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളാണ് മാറുക.പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകൾ ഏപ്രിൽ ഒന്നുമുതലാണ് നിലവിൽവരിക. ഇന്ത്യൻ ബാങ്കിൽ ചേർന്ന അലഹാബാദ് ബാങ്കിന്റെ കോഡുകൾ മെയ് ഒന്നുമുതലും സിൻഡിക്കേറ്റ് ബാങ്കിന്റെ കോഡുകൾ ജൂലായ് ഒന്നുമുതലാണ് മാറുക. ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ അക്കൗണ്ട് ഉടമകൾ പുതിയ ഐഎഫ്എസ് സി കോഡുകൾ ഉപയോഗിക്കാൻ ബാങ്കുകൾ നിർദേശംനൽകിയിട്ടുണ്ട്. 2019 ഓഗസ്റ്റിൽ ധനമന്ത്രി നിർമലസീതാരാമനാണ് പൊതുമേഖല ബാങ്കുകളുടെ എണ്ണംകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2020 ഏപ്രിലിലാണ് ആറ് ബാങ്കുകൾ നാല് ബാങ്കുകളിലായി ലയിച്ചത്.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ലയിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിനോടൊപ്പവും ചേർന്നു.

Leave A Reply

Your email address will not be published.