Official Website

കേരളത്തിൽ രോഗവ്യാപനം അതിവേഗത്തിലെന്ന് റിപ്പോർട്ട്

0 799

ന്യൂഡൽഹി: കൊവിഡ്-19 രണ്ടാം തരംഗം കൂടുതൽ ഭീഷണിയുയർത്തുമെന്ന് മുന്നറിയിപ്പ്. ഈ ഘട്ടത്തിൽ രോഗവ്യാപന നിരക്കും മരണനിരക്കും ഉയർന്നതോതിൽ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാകും കൊവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ ഗുരുതരമാകുക. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്ര, കർണാടക, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ വർധിക്കുകയാണ്.

2021ലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് തിങ്കളാഴ്‌ചയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 68,020 കേസുകളും 291 മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിലാണ് കൂടുതൽ കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 1,78,000 പേർക്ക് പുതിയതായി കൊവിഡ് ബാധിച്ചു. കഴിഞ്ഞ മാർച്ചിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തിനുശേഷം ഒരാഴ്‌ചയിൽ ഇത്രയധികം രോഗികൾ ഉണ്ടാകുന്നത് ഇതാദ്യമാണ്.കഴിഞ്ഞ ജൂലായ്, ഓഗസ്‌റ്റ് മാസങ്ങളിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം 30,000ത്തിൽ നിന്ന് 60,000 ആയത് 23 ദിവസങ്ങൾ കൊണ്ടാണെങ്കിൽ കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ പത്ത് ദിവസത്തിനുള്ളിൽ പുതിയ രോഗികളുടെ എണ്ണം 30,000ത്തിൽ നിന്ന് 60,000 ആയി. കഴിഞ്ഞ വർഷം ഒറ്റദിവസം 98,000 കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും പിന്നീട് ദിനം പ്രതിയുള്ള കേസുകൾ കുറഞ്ഞു. എന്നാൽ കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം അതിവേഗത്തിലാണ് വർധിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തിങ്കളാഴ്‌ചവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 6.05 കോടി വാക്‌സിൻ ഡോസ് വിതരണം ചെയ്‌തു.

Comments
Loading...
%d bloggers like this: