Ultimate magazine theme for WordPress.

ക്രൈസ്തവ പീഢനങ്ങൾക്കെതിരെ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യൂത്ത് ഡിപ്പാർട്ടുമെന്റ് ; പ്രതിക്ഷേധ സംഗമം

തിരുവല്ല: ക്രൈസ്തവ പീഢനങ്ങൾക്കെതിരെ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യൂത്ത് ഡിപ്പാർട്ടുമെന്റ് പ്രതിക്ഷേധ സംഗമം നടത്തി. ക്രൈസ്തവർക്കെതിരെ ഉള്ള  ആക്രമണങ്ങൾ അവസാനിപ്പിക്കുക ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ യൂത്ത് & സൺഡേ സ്കൂൾ സംയുക്ത യോഗം തിരുവല്ലയിൽ സംഘടിപ്പിച്ചു . ഭാരതത്തിൽ വർദ്ധിച്ചു വരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നൽകണമെന്നും യൂ പി യിൽ കന്യാസ്ത്രീകൾക്കതിരെ നടന്ന ആക്രമണം നടത്തിയ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാട് ആവശ്യപെട്ടു. . ഭരണ ഘടന വിഭാവനം ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് ആശയ പ്രചാരണങ്ങളെ തടസപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഛത്തീസ്ഗഡ്, ബാംഗ്ലൂർ, വർക്കല-മുളരുംകോട്, ഒറ്റപ്പാലം-വാണിയംകുളം എന്നീ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളെയും കയ്യേറ്റങ്ങളെയും യോഗം അപലപിച്ചു. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ സിജു വി സി അധ്യക്ഷത വഹിച്ചു. യൂത്ത് ഡയറക്ടർ പാസ്റ്റർ ജെബു കുറ്റപ്പുഴ ഉത്ഘാടനം നിർവഹിച്ചു. പാസ്റ്റർ കെ.ജെ.ജെയിംസ് (ചർച്ച് ഗ്രോത്ത് ഡയറക്ടർ) പാസ്റ്റർ ജോമോൻ മാത്യു (ദൂതൻ ചീഫ് എഡിറ്റർ), പാസ്റ്റർ രാജൻ മാത്യു (ഫോട്ടോ ഡയറക്ടർ), പാസ്റ്റർന്മാരായ മാത്യു ശമുവേൽ, എം.റ്റി.മനോജ് എന്നിവർ നേേതൃത്വം നല്കി. കൗൺസിൽ അംഗങ്ങൾ, യൂത്ത് & സൺഡേ സ്കൂൾ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.