ഖമർ റൂജ്നു ശേഷം കംബോഡിയൻ ക്രൈസ്തവർ ആദ്യത്തെ വിശ്വാസി നേതാവിനെ നിയമിച്ചു
നോം പെൻ: അഞ്ച് പതിറ്റാണ്ട് മുമ്പ് ഖമർ റൂജ് ഭരണം അവസാനിച്ചതിന് ശേഷം ആദ്യമായി രാജ്യത്ത് ഒരു കത്തോലിക്കാ പ്രിഫെക്ചറിനെ കംബോഡിയൻ ക്രൈസ്തവ വിശ്വാസികൾ നിയമിച്ചു. ഇത് പ്രാദേശിക സഭയുടെ ചരിത്രപരമായ വഴിത്തിരിവായി സഭാ നേതാക്കൾ കൂട്ടിച്ചേർത്തു. കംബോഡിയയിലെ മൂന്ന് രൂപതകളിൽ നിന്നുള്ള 60 വൈദികർ ഇന്നലെ കമ്പോങ് ചാമിന്റെ പുതിയ അപ്പസ്‌തോലിക് പ്രീഫെക്‌റ്റായി ഫാദർ പിയറി സുവോൺ ഹാംഗ്‌ലിയെ ആണ് നിയമിച്ചത്. ഫാദർ ഹാംഗ്ലി, 51, രാജ്യത്തെ മൂന്ന് സഭാ അധികാരപരിധികളിൽ ഒന്നായ കമ്പോംഗ് ചാമിലേക്ക് നിയമിതനായ ആദ്യത്തെ കമ്പോഡിയൻ സ്വദേശിയാണ് . 1972-ൽ ജനിച്ച ഫാദർ ഹാംഗ്ലി 2001-ൽ നോംപെന്നിൽ പുരോഹിതനായി അഭിഷിക്തനായി. 2007 മുതൽ 2015 വരെ പാരീസിൽ എംഇപിക്കൊപ്പം പഠിച്ച അദ്ദേഹം 2015 ജൂലൈയിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കമ്പോങ് ചാമിലേക്ക് നിയമിച്ചു.
കിഴക്കൻ കംബോഡിയയിലെ കോംപോങ് ചാം, ക്രാറ്റി, സ്റ്റോങ് ട്രെങ്, റൊട്ടാന കിരി, മോണ്ടോൾ കിരി, സ്വായ് റിയങ്, പ്രേ വെങ് എന്നിഎട്ട് പ്രവിശ്യകൾ ചേരുന്നതാണ് കമ്പോംഗ് ചാം പ്രിഫെക്ചർ. കമ്പോങ് ചാമിൽ നിലവിൽ 16 ദശലക്ഷം ജനസംഖ്യയിൽ 20,000 പേർ ക്രൈസ്തവരും, കൂടുതലും ബുദ്ധമതക്കാരുമാണ്.
1955 നും 1975 നും ഇടയിൽ പ്രാദേശിക സഭയുടെ രണ്ട് നേതാക്കൾ ഉൾപ്പെടെ ഏഴ് കംബോഡിയൻ പുരോഹിതന്മാരെ നിയമിച്ചെങ്കിലും ഈ രണ്ട് നേതാക്കളും ഖമർ റൂജ് ഭരണത്തിന് കീഴിലാണ് മരിച്ചത്. അതിനാൽ തന്നെ നേതാക്കൾക്കായുള്ള തെരഞ്ഞെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ
ഈ സ്ഥാനാരോഹണം സഭയ്ക്ക് ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് സഭ അധ്യക്ഷൻ കൂട്ടിച്ചേർത്തു.
വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇന്നലെ കംബോഡിയൻ ക്രൈസ്തവർ വിരാമം ഇട്ടത്.