Ultimate magazine theme for WordPress.

ദൈവവചനം പഠിക്കുന്നതിനപ്പുറം ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണം:റവ. ഡോ. ഇടിചെറിയാ നൈനാൻ

ബംഗളൂരു: ബൈബിൾ കോളേജിൽ ദൈവവചനം പഠിക്കുന്നതിനപ്പുറം ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നും ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചു കർത്താവിൻ്റെ വേല ചെയ്യാൻ ദൈവദാസന്മാർക്ക് കഴിയണമെന്നും റവ. ഡോ. ഇടിചെറിയാ നൈനാൻ പ്രസ്താവിച്ചു.
മുപ്പത് വർഷം പിന്നിടുന്ന കർണാടക ബൈബിൾ കോളേജിന്റെ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ഗ്രാജുവേഷൻ സർവ്വീസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഐപിസി കർണാടക സ്റ്റേറ്റ് ഹെഡ് കോട്ടേഴ്സ് ആഡിറ്റോറിയത്തിൽ നടന്ന സർവീസിൽ ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറി റവ. ഡോ. വർഗീസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോസ് മാത്യു ട്രഷറർ ബ്രദർ പി ഒ സാമുവൽ, കെബിസി മുൻ അഡ്മിനിസ്‌ട്രേറ്റർ പാസ്റ്റർ. ജോൺ മാത്യു, ഷിമോഗ എബനേസർ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൾ പാസ്റ്റർ പി പി ജോസഫ്,മുൻ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, എബനേസർ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ കെ ജോർജ്, ന്യൂ ലൈഫ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. എബ്രഹാം മാത്യു വി തുടങ്ങിയവർ പ്രസംഗിച്ചു. ബൈബിൾ കോളേജ് മാനേജർ പാസ്റ്റർ കെ വി. ജോസ് സ്വാഗതവും ഈ അധ്യയന വർഷത്തിലെ റിപ്പോർട്ടും അവതരിപ്പിച്ചു. പാസ്റ്റർ പി പി ജോസഫ് പരിഭാഷ നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ റവ. സാം ജോർജ് , ഐ പി സി പ്രസിഡന്റ് പാസ്റ്റർ : കെ എസ് ജോസഫ്, റവ. എം ജെ ഡേവിഡ് ബഹറിൻ, ബിരുദ ദാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബ്രദർ മാർവിൻ ആരാധനയ്ക്കും പാസ്റ്റർ സാം ചിറമേൽ പ്രാരംഭ പ്രാർത്ഥനക്കും നേതൃത്വം നൽകി. ക്രിസ്തു ശാസ്ത്രം എന്ന വിഷയത്തെ ആധാരമാക്കിയുള്ള കോളേജ് സുവനിർ റവ സാം ജോർജ് പരിചയപ്പെടുത്തുകയും റവ. ഡോ. ഇടി ചെറിയാ നൈനാനു നൽകി പ്രകാശനം നിർവഹിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.