Ultimate magazine theme for WordPress.

സ്ത്രീകള്‍ മാത്രം ശബ്ദം നല്‍കിയ ഓഡിയോ ബൈബിള്‍ പുറത്തിറങ്ങി….

അറ്റ്ലാന്റ: ‘കറേജ് ഫോര് ലൈഫ് ഓഡിയോ ബൈബിള്’ പുറത്തിറങ്ങി. ബൈബിള് അദ്ധ്യാപികയായ ആന് വൈറ്റ് ആണ് ഈ സംരംഭത്തിന് നേതൃത്വം നല്കിയത്. ‘കറേജ് ഫോര് ലൈഫ്’ എന്ന പേരില് സ്ത്രീകള്ക്കായി പ്രവര്ത്തിക്കുന്ന ഒരു സംഘടന തയ്യാറാക്കിയ പൂര്ണമായും സ്ത്രീകള് മാത്രം ശബ്ദം നല്കിയ ആദ്യത്തെ ഓഡിയോ ബൈബിള് അവരില് പലരും പുരുഷന്മാരാല് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അതിനാല് തന്നെ ഒരു പുരുഷന്റെ ശബ്ദത്തിലുള്ള ബൈബിള് കേള്ക്കേണ്ടി വരുന്നത് അങ്ങനെയുള്ളവര്ക്ക് മാനസ്സിക ആഘാതമുണ്ടാക്കുന്ന അനുഭവമാണെന്നും അവര് കണ്ടെത്തി. സ്ത്രീകളുടെ ശബ്ദത്തിലുള്ള ഒരു ഓഡിയോ ബൈബിള് ഇതിന് മികച്ച പ്രതിവിധിയും ജീവിതത്തിനുള്ള ധൈര്യം നല്കുന്നതാണെന്നും മനസ്സിലാക്കിയതിനാല് ഇത്തരത്തിലുള്ള ആദ്യത്തെ ബൈബിള് പുറത്തിറക്കാന് അവര് തയ്യാറായി. ജയിലുകള്, പുനരധിവാസ കേന്ദ്രങ്ങള്, മറ്റ് അപകടസാധ്യതയുള്ള സ്ഥലങ്ങള് എന്നിവിടങ്ങളിലുള്ള സ്ത്രീകളുമായി വൈറ്റ് പ്രവര്ത്തിക്കുന്നു. ഈ സ്ത്രീകളുമായി ബൈബിള് പങ്കിടാന് അവര്ക്ക് കഴിഞ്ഞപ്പോള് ഭൂരിഭാഗം പേര്ക്കും ഓഡിയോ ബൈബിള് ഏറ്റവും യാഥാര്ത്ഥ്യവും എളുപ്പത്തില് ലഭ്യമായതുമായ ഓപ്ഷനാണെന്ന് മിസ്സിസ്സ് വൈറ്റ് മനസ്സിലാക്കി.
ബൈബിളിന്റെ ‘ന്യൂ ലിവിംഗ് വേര്ഷന്’ വിവര്ത്തനത്തിന്റെ മുഴുവന് ഭാഗങ്ങളും ശബ്ദത്തില് അടുത്തിടെ പൂര്ത്തിയായി. ഈ പ്രോജക്ടിനായി തങ്ങളുടെ ശബ്ദങ്ങള് റെക്കോര്ഡ് ചെയ്യുന്നതിന് വിവിധ മേഖലകളില് നിന്ന ഉള്ള 12 സ്ത്രീകള് ‘കറേജ് ഫോര് ലൈഫ്’ വുമായി സഹകരിച്ചു. ഇത് കറേജ് ഫോര് ലൈഫിന്റെ ആപ്ലിക്കേഷനില് സൗജന്യമായി ലഭ്യമാണ്.

Leave A Reply

Your email address will not be published.