Ultimate magazine theme for WordPress.

എന്താണ് അംശമായത്? എന്താണ് പൂർണമായത് ?-പാസ്റ്റർ ജോസ് ശാമുവേൽ ന്യൂ ഡൽഹി

ലേഖനം . 1 കോരിന്ത്യർ 13: 10

എന്താണ് അംശമായത്? എന്താണ് പൂർണമായത് ?

ലേഖനം . 1 കോരിന്ത്യർ 13: 10

ദൈവ വചനം നാം പഠിക്കുമ്പോൾ അംശമായത് പൂർണമായത് എന്നിങ്ങനെ രണ്ടു പദങ്ങൾ കാണാം . പൂർണമായത് വരുമ്പോൾ അശമായത് മാറി പോകും . ഇവിടെ ഈ വാക്യത്തേ പലരും തെറ്റായ നിലയിലാണ് വ്യാക്യാനിക്കുന്നത്. ചിലർ പഠിപ്പിക്കുന്നത് കൃപാവരമാണ് ഇവിടത്തെ അംശമായത് എന്നാണ്. അതായത് പ്രവചനവരം അംശമായതാണ്. ഭാഷാ വരം അംശമായതാണ് അതുപോലെ തന്നെയുള്ള മറ്റ് വരങ്ങൾ എല്ലാം തന്നെ അംശം മായത് എന്നാണ് പഠിപ്പിക്കുന്നത്. എന്നാൽ തിരുവെഴുത്ത് നാം പരിശോധിച്ചാൽ അംശമായത് എന്താണ് എന്ന് വെക്തമായി പഠിക്കുവാൻ കഴിയും.

എന്താണ് അംശമായത്. ?

യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ ശിക്ഷ്യമാരെ പഠിപ്പിച്ച അതിപ്രധാനമായ വിഷയമായിരുന്നു ദൈവരാജ്യം എന്നത്.

എന്താണ് ദൈവരാജ്യം ?

പൗലോസ് പഠിപ്പിക്കുന്നത്
റോമർ 14:17
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.. ഈ വാക്യാടിസ്ഥാനത്തിൽ നാം ഇന്ന് അംശമായി അറിയുന്നത് പ്രവചനമോ ഭാഷാവരമോ അല്ല മറിച്ച് നീതി , സമാധാനം , സന്തോഷം .എന്നിവയാണ്.
നാം നമ്മുടെ രാജ്യത്ത് വസിക്കുമ്പോൾ നമ്മുടെ രാജ്യത്തിൽ നിന്നും നമുക്ക് പൂർണമായി ലഭിക്കപ്പെടേണ പ്രധാനമായ മൂന്ന് കാര്യങ്ങൾ ആണ് നീതിയും സന്തോഷവും സമാധാനവും . എന്നാൽ അത് ഭാഗീകമായി മാത്രം നമുക്ക് ഇവിടെ ലഭിക്കപ്പെടുന്നു. ഈ പറയപ്പെട്ടവയാണ് അംശമായത് എന്ന് പറയുന്നത്. മേൽ ഉദ്ധരിച്ചവയുടെ പൂർണത എപ്പോൾ ആണ് ലഭിക്കുന്നത് എന്ന് ചോദിച്ചാൽ ദൈവരാജ്യം സ്ഥാപിതമാകുമ്പോൾ മാത്രമാണ്. കാരണം ആത്മാവിന്റെ ഫലത്തേ കുറിച്ച് നാം പഠിക്കുമ്പോൾ

ഗലാത്യർ .5:22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
5:23 ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

ഈ ഭാഗത്തേ മൂന്നായി തിരിച്ച് പഠിക്കുവാൻ കഴിയും .

1. സ്നേഹം, സന്തോഷം , സമാധാനം നാം ദൈവത്തിൽ നിന്ന് പ്രാപിക്കുന്ന കാര്യങ്ങൾ ആണ് .

2. ദീർഘക്ഷമ, ദയ , പരോപകാരം എന്നിവ നമ്മിൽ തന്നെ ഉണ്ടായിരിക്കേണം.

3. വിശ്വസ്തത , സൗമ്യത , ഇന്ദ്രിയജയം ഇവ മൂന്നും നമ്മിൽ തന്നെ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ ആണ്.

അതിൽ ആദ്യത്തേ മൂന്ന് കാര്യങ്ങൾ അംശമായി ഇവിടെ നമുക്ക് നൽകപ്പെട്ടിരിക്കുന്നു. പൂർണമായ നീതിയും പൂർണമായ സന്തോഷവും പൂർണമായ സമാധാനവും നമുക്ക് ലഭിക്കുന്നത് ദൈവരാജ്യം പൂർണമായി സ്ഥാപിതമാകുമ്പോൾ മാത്രമാണ്. എന്തുകൊണ്ടന്നാൽ നമ്മുടെ കർത്താവിനെ കുറിച്ച് വേദ പുസ്തകം പഠിപ്പിക്കുന്നത്.

? അവൻ നീതിയുള്ള ന്യായാധിപതി

? അവന്റെ സന്നിധിയിൽ സന്തോഷത്തിന്റെ പരിപൂർണതയുണ്ട്

? അവൻ സമാധാനത്തിന്റെ ദൈവമാണ്.

ആകയാൽ പ്രിയ വായനാകാരേ അംശമായത് മാറിപ്പോകും എന്ന് പറയുന്നത് ഇവിടെത്തെ രാജ്യവും ഇവിടത്തെ ഭരണ സംവിധാനങ്ങളും ഈ കാണുന്ന നൈമേഷികമായ കാര്യങ്ങളും മാണ്. എന്നാൽ അനന്ത വിദൂരമല്ലാത്ത ഭാവിയിൽ നമ്മുടെ വാഴ്ത്തപ്പെട്ട മശിഹാ തന്റെ രാജ്യം ഇവിടെ സ്ഥാപിക്കും.

ഇവിടെ പലതിനും നിനക്ക് നീതി കിട്ടിയെന്ന് വരില്ല , സന്തോഷമില്ലാത്ത സമാധനമില്ലാത്ത ഒരു ജീവിതമായിരിക്കാം. എന്നാൽ അതിന് പൂർണമായ വിരാമം വരുവാൻ പോകുന്നു . ഈ അംശമായത് മാറി പൂർണമായ ദൈവരാജ്യം ഈ ഭൂവിൽ സ്ഥാപിതമാകും .

1 തെസ്സലൊനീക്യർ
4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
4:17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
4:18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.

പാസ്റ്റർ ജോസ് ശാമുവേൽ ന്യൂ ഡൽഹി

Leave A Reply

Your email address will not be published.