Ultimate magazine theme for WordPress.

അന്ധവിശ്വാസങ്ങൾക്കെതിരേ അടിയന്തിര നിയമനിർമാണം വേണം ; ജസ്റ്റിസ് ആന്റണി ഡൊമിനിക്‌

കൊച്ചി: അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയുന്നിന് പര്യാപ്തമായ നിയമനിർമാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അന്ധവിശ്വാസത്തിലേക്കും ആഭിചാരപ്രക്രിയയിലേക്കും ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്യങ്ങൾ കർശനമായി നിരോധിക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്‌ ഉത്തരവിട്ടു. നരബലിയുടെ പേരിൽ നടന്ന കൊലപാതകങ്ങൾക്കെതിരേ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദ്ദേശം നൽകുന്നതിനിടെയാണ് എസ്എച്ച്ആർസി ഉത്തരവ് നൽകിയത്. കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയും പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിച്ചും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി കമ്മിഷനെ അറിയിച്ചു.

കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളും ആചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഡൊമിനിക് പറഞ്ഞു. ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ പുതിയ തലമുറയിൽ ശാസ്ത്രീയ സ്വഭാവം സൃഷ്ടിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തണം.

Leave A Reply

Your email address will not be published.