പെരുമ്പാവൂർ :അസംബ്ലി സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ.റ്റി.ജെ സാമുവൽ, പാസ്റ്റർ കെ.ജെ തോമസ് കുമിളിയും പകൽ യോഗങ്ങളിൽ പാസ്റ്റർ.തോമസ് ഫിലിപ്, പാസ്റ്റർ പി.കെ ജോസ്, പാസ്റ്റർ പി ബേബി, റവ.റ്റി.എ.വർഗീസ് എന്നിവർ വചനം ശുശ്രുഷിക്കും. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ശനി 10മുതൽ 1 മണി വരെ പെനിയേൽ ബൈബിൾ സെമിനാരിയിൽ വച്ച് പവർ കോൺഫ്രൻസും ഞായർ 10 മുതൽ 1 മണി വരെ പൊതു ആരാധനയും നടക്കും. തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് ഉത്തരമേഖലയിൽ ഉൾപ്പെടുന്നത്. പതിനാല് സെക്ഷനുകളിലായി 240 ലധികം സഭകൾ അസംബ്ലിസ് ഓഫ് ഗോഡിന് ഉത്തരമേഖലയിൽ ഉണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ഉത്തര മേഖലയുടെ ഡയറക്ടറുമായ പാസ്റ്റർ.ബാബു വർഗീസിൻ്റെ നേതൃത്വത്തിലാണ് കൺവൻഷൻ നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.