അമേരിക്ക :ആഫ്രിക്കൻ രാജ്യമായ സുഡാൻ കൊടിയ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും യാതന അനുഭവിക്കുകയാണ്. 40 വർഷം മുമ്പ് എത്യോപ്യ നേരിട്ട ക്ഷാമത്തിന്റെ രണ്ടു മടങ്ങോളം രൂക്ഷത അനുഭവിക്കുകയാണ് ഇന്ന് സുഡാൻ എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
ഒരുവർഷം മുമ്പ് രാജ്യത്തെ സൈന്യവും അർധസൈനികവിഭാഗവും തമ്മിൽ ആരംഭിച്ച ആഭ്യന്തരയുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്കു തള്ളിയിട്ടത്. സംഘർഷം കാരണം ഐക്യരാഷ്ട്ര സഭ നടത്തിവന്നിരുന്ന ഭക്ഷ്യവിതരണവും നിലച്ച അവസ്ഥയിലാണ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇവിടെ, ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടിവീതം പോഷകാഹാരമില്ലാതെ മരിച്ചുവീഴുന്ന അവസ്ഥയാണെന്ന് യു. എന്നിന്റെ പഠനം പറയുന്നു.

Comments are closed.