ന്യൂഡല്‍ഹി : ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന് കാണിച്ച് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇമെയില്‍ അയച്ച സംഭവത്തില്‍ 13 വയസുകാരനെ കസ്റ്റഡിയിലെടുത്തു. ‘വെറും തമാശയ്ക്ക്’ ഇമെയില്‍ അയച്ചതായി കുട്ടി സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉഷാ രംഗ്നാനി പറഞ്ഞു.
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ദുബായിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിനാണ് ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇമെയില്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Comments are closed.