Ultimate magazine theme for WordPress.

യുഎഇയില്‍ കുട്ടികളിലെ കൊവിഡ് വാക്‌സിന്‍ ഫലപ്രാപ്തി പഠനത്തില്‍ പങ്കെടുത്ത് അബുദാബി രാജകുടുംബാംഗങ്ങളും

അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മക്കളും അദ്ദേഹത്തിന്‍റെ സഹോദരങ്ങളുടെ മക്കളും കുട്ടികളിലെ സിനോഫാം കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധനയില്‍ പങ്കെടുത്തു.

അബുദാബി: യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധന പുരോഗമിക്കുകയാണ്. ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ചുള്ള \’ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി\’യാണ് യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം ആരംഭിച്ചത്.

അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മക്കളും അദ്ദേഹത്തിന്‍റെ സഹോദരങ്ങളുടെ മക്കളും കുട്ടികളിലെ സിനോഫാം കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധനയില്‍ പങ്കെടുത്തു. അബുദാബി മീഡിയ ഓഫീസാണ് രാജകുടുംബത്തിലെ കുട്ടികള്‍ ഫലപ്രാപ്തി പരിശോധനയില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ചത്.

Sharjah city AG