Ultimate magazine theme for WordPress.

കോവിഡ്ഷീൽഡിന് പാർശ്വഫലങ്ങളെന്ന് സമ്മതിച്ച് നിർമാതാക്കൾ

ന്യൂഡൽഹി: കോവിഡ് വാക്‌സിനായ കോവിഷീൽഡ് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഫാർമ ഭീമനായ ആസ്ട്രസെനെക്ക. ചില സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് വാക്‌സിൻ നിർമ്മാതാവ് കോടതിയിൽ നൽകിയ രേഖകളിൽ പറഞ്ഞു. ദ ടെലഗ്രാഫ് ആണ് വാർത്ത പുറത്തുവിട്ടത്.

മഹാമാരിയുടെ സമയത്ത് ആസ്ട്രസെനെക്കയും ഓക്സ്‌ഫർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച് രാജ്യത്ത് വ്യാപകമായി നൽകിയിരുന്നു. വാക്‌സിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെ ഹൈക്കോടതിയിൽ 51 കേസുകളാണുള്ളത്.
വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിനും ഇടയാക്കുമെന്നും രേഖകളിൽ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടർന്ന് ആസ്ട്രാസെനക- ഒക്സ്‌ഫഡ് വാക്‌സിൻ്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.