Ultimate magazine theme for WordPress.

*വാൻകൂവറിൽ ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ*

 

വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിൽ നടക്കും.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ടി.ജി. ജോർജ്, ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബു, പാസ്റ്റർ ഷിബു തോമസ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. ആരാധന, ദൈവവചന ശുശ്രൂഷകൾ, ആത്മീയ കൂട്ടായ്മകൾ എന്നിവയിലൂടെ ക്രിസ്തീയ കുടുംബങ്ങളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

മിനിസ്ട്രീസിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബുവിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്രിസ്തീയ കുടുംബങ്ങളുടെ ആത്മീയ വളർച്ച, കുടുംബബന്ധങ്ങളുടെ ദൃഢീകരണം, വിശ്വാസികൾക്കിടയിലെ ഐക്യവും പരസ്പരസ്നേഹവും വർദ്ധിപ്പിക്കൽ എന്നിവയ്ക്കും മിനിസ്ട്രീസ്‌ പ്രാധാന്യം നൽകുന്നുണ്ട്. സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷൻ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.