Ultimate magazine theme for WordPress.

*ഐസിപിഎഫ് ഏഞ്ചലോസിന്റെ ബോധവൽക്കരണ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17-ന് *

 

 

കുമ്പനാട്: ഇന്റർ കോളീജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ സാമൂഹിക ബോധവൽക്കരണ വിഭാഗമായ ഏഞ്ചലോസിന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17-ന്  വൈകീട്ട് 4 മണിക്ക് കുമ്പനാട് മുട്ടുമണ്ണിലുള്ള ഐസിപിഎഫ് മൗണ്ട് ഒലീവ് കൗൺസിലിംഗ് സെന്ററിൽ നടക്കും.

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുൻ പ്രതിപക്ഷ നേതാവും കേരളത്തിന്റെ മുൻ ആഭ്യന്തരമന്ത്രിയുമായ ശ്രീ. രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ആന്റോ ആന്റണി എം.പി, അബിൻ വർക്കി എം.എൽ.എ തുടങ്ങിയവരും പ്രമുഖ സാമൂഹിക-സാാംസ്കാരിക നേതാക്കളും ആശംസകൾ അറിയിക്കും.

യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കുക, ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഏഞ്ചലോസ്; സംഗീതം, നാടകം, മൈം, കൗൺസിലിംഗ് എന്നിവയിലൂടെ പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്തിവരുന്ന പ്രസ്ഥാനമാണ്. സംസ്ഥാനതല ഉദ്ഘാടനം ഈ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.