Ultimate magazine theme for WordPress.

പാസ്റ്റർ കെ കെ ചെറിയാൻ നിത്യതയിൽ

 

കുമ്പനാട് : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, വേദ അധ്യാപകനും, ind പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെന്റർ മുൻ പ്രസിഡന്റുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെ കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

 

വാർദ്ധക്യ സഹജമായ ശാരീരക പ്രയാസത്താൽ ചില നാളുകളായി കുമ്പനാടിന് അടുത്തുള്ള ഭവനത്തിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

 

ദൈവവചനത്തോടുള്ള പ്രതിബദ്ധതയോടെയും ആത്മീയ നേതൃത്വത്തോടെയും സഭയുടെ വളർച്ചയ്ക്കായി അദ്ദേഹം പ്രവർത്തിച്ചു. ഐ പി സി റാന്നി വെസ്റ്റ് സെന്ററിന്റെ പ്രസിഡന്റായിരിക്കെ വിവിധ സഭകളുടെയും ശുശ്രൂഷകരുടെയും ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുവൈറ്റിൽ പി സി കെ സഭയിലും ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്.

 

പെന്തകോസ്ത് വിശ്വാസികൾ ഏറെ ആദരവോടും ബഹുമാനത്തോടും ശ്രദ്ധിച്ചിരുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ്‌ കർത്തൃദാസൻ പാസ്റ്റർ കെ കെ ചെറിയാൻ. അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ സമീപ സ്ഥലങ്ങളിൽ എവിടെയെങ്കിലും നടക്കുന്നു എന്ന് അറിഞ്ഞാൽ ഒട്ടുമിക്ക പെന്തക്കോസ്ത് വിശ്വാസികളും പ്രസംഗം കേൾക്കാൻ പോകുക പതിവായിരുന്നു. കുമ്പനാട് ഹെബ്രോൺ കൺവെൻഷനിൽ പാസ്റ്റർ കെ കെ ചെറിയാൻ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ഇന്നും ഒരു ജ്വാല പോലെ ഹൃദയത്തിൽ കത്തുന്നുണ്ട്. കുമ്പനാട് ഐ പി സി എലീം ഹാളിൽ അപ്പച്ചൻ നടത്തിയ റോമാ ലേഖന ബൈബിൾ ക്ലാസുകൾ ഇന്നും വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കുമ്പനാട് ഹെബ്രോൺ സഭയുടെ പഴയ ഹോളിൽ ഒരാഴ്ച വിശുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസൻ നടത്തിയ ക്ലാസുകൾ ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.

 

പെന്തക്കോസ്ത് സഭകൾക്ക് ദൈവ വചനത്തിന്റെ കൃത്യമായ ഉപദേശം കറ തീർത്ത് അടിവരയിട്ട് പകർന്ന് കൊടുത്ത അനുഗ്രഹീതനായ ദൈവദാസനാണ് കർത്തൃദാസൻ പാസ്റ്റർ കെ കെ ചെറിയാൻ. ആയിര കണക്കിന് പെന്തക്കോസ്ത് ദൈവ മക്കളെ വചനത്തിന്റെ ഉപദേശത്തിൽ ഉറപ്പിച്ച് നിർത്തുവാൻ അദ്ദേഹം ചെയ്ത സേവനങ്ങൾ സ്മരണീയവും അഭിനന്ദനീയവുമാണ്.

സംസ്കാരം പിന്നീട്.

Sharjah city AG

Comments are closed.