Ultimate magazine theme for WordPress.

ഐപിസി എറണാകുളം സെന്റർ കൺവെൻഷൻ ജനു. 7 മുതൽ

കൊച്ചി: ഐപിസി എറണാകുളം സെന്റർ കൺവെൻഷൻ ജനുവരി 7 മുതൽ 10 ഞായർ വരെ കുണ്ടന്നൂർ ജംഗ്ഷനു സമീപം നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം, അജി തോമസ് (കുവൈറ്റ്), ടി.ഡി ബാബു, അനീഷ് കാവലം എന്നിവർ പ്രസംഗിക്കും.

വെള്ളി പകൽ സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ഫേബാ മാത്യു , ശനിയാഴ്ച മാസോയോഗത്തിൽ  പാസ്റ്റർ എബി പീറ്റർ, ഞായറാഴ്ച സംയുക്ത ആരാധനയിൽ പാസ്റ്റർ കെ.സി. ശാമുവേൽ എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർ എം.ജെ ഡോമിനിക്കിന്റെ നേതൃത്വത്തിൽ എറണാകുളം ഹെബ്രോൻ ക്വയർ ഗാനങ്ങളാലപിക്കും. ജനറൽ കൺവീനർ ഡോ.ജോൺ ജോസഫിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവെൻഷന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

 

Sharjah city AG

Comments are closed.