Ultimate magazine theme for WordPress.

ഐപിസി വാപി സഭ വെക്കേഷൻ ബൈബിൾ സ്കൂൾ ​നവംബർ 5 മുതൽ

വാപി : ഐപിസി വാപി സഭയുടെയും ‘എക്സൽ മിനിസ്ട്രിസ്’ ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ​നവംബർ 5 മുതൽ 7 വരെ വാപി സിൽവാസ റോഡിലുള്ള ഫെലോഷിപ്പ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

കൂടാതെ നവംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രത്യേക ‘യൂത്ത് ചലഞ്ച്’ മീറ്റിംഗും ഉണ്ടായിരിക്കുന്നതാണ്. പാ. പ്രസന്നകുമാർ സി ടി, ഇവാ. ജിബിൻ ജോൺ, ബ്രദർ സ്റ്റെഫിൻ പി രാജേഷ്, ബ്രദർ ഡാൻ പ്രസന്നകുമാർ എന്നിവർ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
​
കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീക വളർച്ച ലക്ഷ്യമാക്കി പപ്പെറ്റ് ഷോ, മാജിക് ഷോ, മോട്ടിവേഷണൽ കഥകൾ, ആക്ഷൻ സോങ്സ് തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ വി ബി എസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Sharjah city AG

Comments are closed.