കോഴഞ്ചേരി : ചെറുകോൽ ചരുവേൽ വടക്കേൽ സി. ടി. തോമസ് ( മോനി -74) നിര്യാതനായി. പാറമേൽ കുടുംബാംഗമാണ്. ഭൗതീക ശരീരം (വെള്ളി ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 11 മണിക്ക് ചെറുകോൽ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 12 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ: മക്കപ്പുഴ കോയിക്കലേത്ത് മറിയം തോമസ് ( മോളി ). മക്കൾ: മനോജി തോമസ് ( യുഎഇ ), ജോജി തോമസ് ( യുകെ ). മരുമക്കൾ : ഫോർട്ട് കൊച്ചി തട്ടാരേത്ത് മെറിൻ ജേക്കബ് ( യുഎഇ ), ചാത്തങ്കേരി കോടിക്കൽ പ്രിറ്റി നൈനാൻ ( യുകെ ). കൊച്ചുമക്കൾ: ഇമ്മാനുവേൽ, മനോമി, മനോഹ, മഹിമ, ജോഷ്വ, ജെറമിയ, ജോസഫ്.
Live : YouTube@meenakshymedia live
Phone : 8281068444/9292100665

Comments are closed.