Ultimate magazine theme for WordPress.

*ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ് പ്രെയർ ലൈൻ ഒക്ടോബർ 15 ന്\

 

 

ഫ്ലോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ പ്രെയർ ലൈനിൽ ഐ.പി.സി ലേക്ക് ലാന്റ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ. കുര്യാക്കോസ് പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഐ.പി.സി ലേക്ക് ലാന്റ് ചർച്ച് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി. പ്രാർത്ഥനാ ലൈൻ ഒക്ടോബർ 15 വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥനാ സഹകാരികൾ പങ്കെടുക്കുമെന്ന് അറിയിച്ച നാഷണൽ പ്രെയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യു, 2027 ജൂലൈ 1 മുതൽ 4 വരെ ഓർലാന്റോയിലാണ് കോൺഫറൻസ് നടക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.