കോഴിക്കോട് : വിവിധ ക്രൈസ്തവ സഭകളുടെ പൂർണ്ണ സഹകരണത്തോടെ വിക്ലിഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മിഷണറി സമ്മേളനവും പ്രത്യേക സംഗീതവിരുന്നും വരുന്ന നവംബർ 8 ഞായറാഴ്ച വൈകീട്ട് 6-ന് നടക്കാവ് സി.എസ്.ഐ ഇംഗ്ലീഷ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കും.
വിക്ലിഫ് ഇന്ത്യ സി.ഇ.ഒ ഇവാ. ജോൺ മത്തായി പ്രധാന മുഖ്യസന്ദേശം നൽകും. കൂടാതെ മിഷണറിമാരുടെ അനുഭവസാക്ഷ്യങ്ങൾ, വിക്ലിഫ് പ്രസിദ്ധീകരിച്ച വിവിധ ഭാഷകളിലെ ബൈബിൾ പ്രദർശനം, പ്രവർത്തനങ്ങൾ വിശദമാക്കുന്ന വീഡിയോ പ്രദർശനം എന്നിവ സമ്മേളനത്തിൽ നടക്കും.
വിവിധ സഭാ നേതാക്കൾ ആശംസാ പ്രസംഗം നടത്തുകയും പാസ്റ്റർ അഖിൽ വർഗീസിന്റെ നേതൃത്വത്തിൽ ഹെബ്രോൺ വോയ്സ് തേഞ്ഞിപ്പാലം ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. എബ്രഹാം വി.വി. ജനറൽ കൺവീനർ, ടോണി ഡി. ചെവ്വൂക്കാരൻ പ്രോഗ്രാം കോഓർഡിനേറ്റർ, ജെയ്പോൾ എ. പി, എബ്രഹാം ബി. സി, ഡേവിസ് മാത്യു കൺവീനർമാർ എന്നിവർ ഉൾപ്പെട്ട വിപുലമായ പ്രവർത്തക സമിതി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

Comments are closed.