Ultimate magazine theme for WordPress.

കോശി പി എബ്രഹാം അന്തരിച്ചു

കാർത്തികപ്പള്ളി: എൽഐസി റിട്ട.ഡവലപ്മെന്റ് ഓഫിസർ പുത്തൻപുരയിൽ കോശി പി. ഏബ്രഹാം (74) നിര്യാതനായി. ഭൗതികശരീരം നാളെ (ബുധൻ) രാവിലെ 8 നു ഹരിപ്പാട് മിഷൻ സെൻ്ററിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്നു 9 മണിക്കു ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് 2 നു ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം പ്രഥമ കൗൺസിൽ അംഗം, കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ട്രസ്റ്റി, ഹരിപ്പാട് മിഷൻ സെന്റർ അൽമായ വൈസ് പ്രസിഡന്റ്, യുസിഎഫ് വൈസ് പ്രസിഡന്റ്, വൈഎംസിഎ സംസ്ഥാന സമിതി അംഗം, ആലപ്പുഴ സബ് റീജിയൻ ചെയർമാൻ, മാവേലിക്കര ബോയ്സ് ഹോം ചെയർമാൻ, ജനത പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കോട്ടയം കണ്ടപ്പള്ളിൽ സാറാമ്മ കുരുവിള (റിട്ട. അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കാർത്തികപ്പള്ളി).
മക്കൾ: അബി ഏബ്രഹാം കോശി (നാഷനൽ വൈസ് പ്രസിഡന്റ്, യൂത്ത് എംപവർ കമ്മിറ്റി, വൈഎംസിഎ), കുരുവിള പി. കോശി.

Sharjah city AG

Comments are closed.