Ultimate magazine theme for WordPress.

ഐപിസി ഒഡീഷ സ്റ്റേറ്റ് 12-ാമത് സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 14 മുതൽ ബെർഹാംപൂരിൽ

ഭുവനേശ്വർ : പാസ്റ്റർ വി.ഡി. ബാബു നേതൃത്വം നൽകുന്ന ഐപിസി ഒഡീഷ സ്റ്റേറ്റിന്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടക്കും. പ്രസിഡന്റ് വി.ഡി. ബാബു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വി.ജെ. തോമസ്, ഉപേന്ദ്ര പരിച്ച,ബിഷപ്പ് എസ്.കെ. നന്ദ പ്രസംഗിക്കും.

‘Remember, Renew & Reach’ എന്നതാണ് പ്രമേയം. ഐപിസിയുടെ 60-ാമത് വാർഷികത്തോടനുബന്ധിച്ചുള്ള ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലെ പ്രധാന കൺവെൻഷനാണിത് . 1960-ൽ തുടങ്ങിയ സംഘടനയ്ക്ക് ഒഡീഷയിലെ മുപ്പത് ജില്ലകളിലും നിലവിൽ ശക്തമായ സഭാ സാന്നിധ്യവും പ്രവർത്തനങ്ങളുമുണ്ട്.

കൺവെൻഷന്റെ വിജയത്തിനായി തുടർച്ചയായ 60 ദിവസത്തെ പ്രാർത്ഥന നടന്നുവരുന്നു. എക്സിക്യൂട്ടീവ് നേതൃത്വത്തിൽ പ്രവേശന കമ്മിറ്റികൾ സജീവമാണ്. ആത്മീയ ഉണർവിനും സഭയുടെ വളർച്ചയ്ക്കും ദൈവരാജ്യ വിപുലീകരണത്തിനും ഈ സംഗമം കാരണമാകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.