*മാഞ്ചസ്റ്ററിൽ ഫ്രാങ്ക്‌ലിൻ ഗ്രഹാം നയിക്കുന്ന വൻ സുവിശേഷ മഹോത്സവം; 600-ഓളം യുകെ സഭകൾ പങ്കാളികളാകുന്നു*
മാഞ്ചെസ്റ്റർ : അടുത്ത മാസം യുകെയിലെ മാഞ്ചസ്റ്റർ ‘കോ-ഓപ്പ് ലൈവ്’ അരീനയിൽ നടക്കുന്ന വൻ സുവിശേഷ മഹോത്സവത്തിനായി യുകെയിലുടനീളമുള്ള അഞ്ഞൂറിലധികം സഭകൾ ഒരുങ്ങുന്നു. ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഗോഡ് ലവ്സ് യൂ ടൂർ’ ഒക്ടോബർ 3-നാണ് മാഞ്ചസ്റ്ററിൽ നടക്കുന്നത്. പ്രശസ്ത അമേരിക്കൻ സുവിശേഷകൻ ഫ്രാങ്ക്‌ലിൻ ഗ്രഹാം പ്രസംഗിക്കുന്ന ഈ യോഗത്തിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽവാസികളെയും ക്ഷണിക്കാൻ പ്രാദേശിക സഭകൾ വിശ്വാസികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
സുവിശേഷ സന്ദേശത്തിന് പുറമെ മൂന്ന് തവണ ഗ്രാമി അവാർഡ് കരസ്ഥമാക്കിയ മൈക്കൽ ഡബ്ല്യു. സ്മിത്ത് , ആരാധനാ നയിക്കുന്ന ചാരിറ്റി ഗെയ്ൽ , ബ്രിട്ടീഷ് ക്രിസ്ത്യൻ റാപ്പർ ഫെയ്ത്ത് ചൈൽഡ് എന്നിവരുടെ തത്സമയ സംഗീത ശുശ്രൂഷകളും ഈ മഹാസമ്മേളനത്തിൽ ഉണ്ടായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം അനുവദിച്ചിരിക്കുന്ന ഈ പരിപാടിക്ക് മുൻകൂട്ടി ടിക്കറ്റുകൾ എടുക്കേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.