Ultimate magazine theme for WordPress.

ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷനും സിൽവർ ജൂബിലി പ്രവർത്തന ഉദ്ഘാടനവും നവംബർ 18 മുതൽ

 

തിരുവല്ല : ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ നവംബർ 18 മുതൽ 22 വരെ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. നവംബർ 18-ന് വൈകീട്ട് 6.30-ന് സഭാ പ്രസിഡന്റ് പാസ്റ്റർ റോയ് ഡാനിയേൽ മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് മീറ്റിംഗ്, സൺഡേ സ്കൂൾ, ഫെയ്ത്ത് വിമൻ, ഫ്ലാഗ് എന്നീ പോഷക സംഘടനകളുടെ വാർഷിക സമ്മേളനങ്ങൾ, സ്നാനശുശ്രൂഷ തുടങ്ങിയവ നടക്കും.

പാസ്റ്റർമാരായ റോയ് ഡാനിയേൽ മാത്യു, സജി ചാത്തങ്കേരി, അനീഷ് ഉലഹന്നാൻ, രഞ്ജി ഡി., ബ്ലെസ്സൻ, പ്രകാശ് ജോയ്, സജി കുര്യൻ, ബി. സെൽവരാജ്, ബേബിക്കുട്ടി ചിറ്റാർ, സുനിൽ ലൂക്കോസ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. മിസ്മോർ തിരുവല്ല സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

സഭയുടെ സിൽവർ ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൺവെൻഷനോടനുബന്ധിച്ച് നടക്കും. നവംബർ 22-ന് ഞായറാഴ്ച കർത്തൃമേശയോടുകൂടിയ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. വിശ്വാസികളുടെ ആത്മീയ ഉണർവിനും സഭയുടെ മുന്നേറ്റത്തിനും ഈ കൺവെൻഷൻ വലിയ അനുഗ്രഹമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.