മുംബൈ: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ വേക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നതിൽ കടുത്ത ജാഗ്രത പുലർത്തി പ്രൊട്ടസ്റ്റന്റ് സഭകൾ. ആരോപണങ്ങൾ ഒഴിവാക്കാൻ പല സഭകളും ഇക്കുറി വി.ബി.എസ് ഒഴിവാക്കുകയോ ക്രൈസ്തവ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്തു.
വാടക കെട്ടിടങ്ങളിലും വീടുകളിലും പ്രവർത്തിക്കുന്ന ചെറിയ സഭകളെയാണ് എതിർപ്പുകളും പരിശോധനകളും പ്രധാനമായും ബാധിച്ചിരിക്കുന്നത്. മറ്റ് മതവിഭാഗങ്ങളിലെ കുട്ടികളെ മതംമാറ്റാൻ ആകര്ഷിച്ചതാണെന്ന ആരോപണം തടയാനായി രജിസ്ട്രേഷൻ ഫീസ് ഈടാക്കുകയും രക്ഷിതാക്കളുടെ സമ്മതപത്രവും രജിസ്റ്ററുകളും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
സിഎൻഐ മുംബൈ ഉൾപ്പെടെയുള്ള വിവിധ രൂപതകളും സഭാ കൂട്ടായ്മകളും തങ്ങളുടെ കീഴിലുള്ള പള്ളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വവും സഭകളുടെ നിയമപരമായ സുതാര്യതയും ഉറപ്പാക്കാനാണ് വി.ബി.എസിന് ഇത്തരത്തിൽ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Comments are closed.