Ultimate magazine theme for WordPress.

ഖത്തർ ചർച്ച് ഓഫ് ഗോഡ് പ്രഥമ റീജിയണൽ കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയാക്കി ദോഹ

ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് സെപ്റ്റംബർ 17, 18, 19 തീയതികളിൽ ദോഹ ഐ.ഡി.സി.സി കോംപ്ലക്സിലെ ചർച്ച് ഓഫ് ഗോഡ് ഹാളിൽ (Hall Building #2, Hall #4) നടക്കും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടന്റ് ഡോ. സുഷിൽ മാത്യു മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിന് ഖത്തർ നാഷണൽ ഓവർസീയർ പാസ്റ്റർ ജെൻസൻ ജോയ് നേതൃത്വം നൽകും.

​വ്യാഴാഴ്ച വൈകിട്ട് ഏഴിന് റീജിയണൽ കോൺഫറൻസോടെ പരിപാടികൾക്ക് തുടക്കമാകും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ഖത്തറിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധനയും ശനിയാഴ്ച വൈകിട്ട് ഏഴിന് മിനിസ്റ്റീരിയൽ ഓർഡിനേഷനും ബൈബിൾ കോളേജ് ബിരുദധാരികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടക്കും.

​ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയണൽ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോസ് ബേബി ജനറൽ കോർഡിനേറ്ററായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്. ഖത്തറിലെ വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും കൂട്ടായ്മയിൽ അണിനിരക്കും.

Sharjah city AG

Comments are closed.