Ultimate magazine theme for WordPress.

റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ നിര്യാണം – ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടം

കുമ്പനാട്: ഇന്ത്യ പെന്തെക്കോന്ത് ദൈവസഭ ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷകനുമായ റവ. ഡോ. ടി. വത്സൻ എബ്രഹാം (72 ) കാലിഫോർണിയയിൽ നിര്യാതനായി. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ നവംബർ 4-നായിരുന്നു അന്ത്യം. സഭാ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം ദീർഘകാലം ശ്രദ്ധേയമായ നേതൃത്വം നൽകി.

 

​ഐ.പി.സി സ്ഥാപകൻ പാസ്റ്റർ കെ. ഇ. എബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി. സ്റ്റീഫൻ എബ്രഹാമിന്റെ മകനുമാണ്. ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രസിഡന്റ്, ഇന്ത്യ ഗോസ്പൽ ഔട്ട്‌രീച്ച് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സുവിശേഷ രംഗത്ത് സേവനമനുഷ്ഠിച്ചിരുന്നു.

 

​ഒസ്മാനിയ സർവകലാശാലയിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 2006-13 കാലയളവിൽ ഐ.പി.സി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കൂടാതെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

​’ദി സിൻഡ്രെല്ല ചലഞ്ച്’ പുസ്തക രചയിതാവാണ്. ലാലി എബ്രഹാമാണ് ഭാര്യ. സ്നേഹ, ആൻ, സന്തോഷ്, ആഷ എന്നിവർ മക്കളുമാണ്. നാലു പതിറ്റാണ്ടിലേറെ സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പ്രമുഖ സഭാ നേതാക്കളും വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.

Sharjah city AG

Comments are closed.