Ultimate magazine theme for WordPress.

ട്രാൻസ്ഫോം ഇറാൻ പ്രസിഡന്റ് ലാന സിൽക്ക് ബൈബിൾ അധിഷ്ഠിത എഐ ചാറ്റ്ബോട്ട് കൈറോസ് അവതരിപ്പിച്ചു

ഇറാൻ : ഇറാനിൽ ജനിച്ച ലാന സിൽക്കിന്റെ നേതൃത്വത്തിലുള്ള ട്രാൻസ്‌ഫോം ഇറാൻ എന്ന സംഘടന മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാനിലും അതിനപ്പുറമുള്ള പ്രദേശങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിച്ചു നൽകുന്നതിനുമായി സജീവമായി പ്രവർത്തിച്ചു വരികയാണ്.

വിശ്വാസികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിനും പുതിയ ക്രിസ്തു വിശ്വാസികളെ ബൈബിൾ തത്ത്വങ്ങൾ പഠിപ്പിക്കുന്നതിനുമായി ബൈബിളും ക്രിസ്ത്യൻ അപ്പോളജെറ്റിക്സും അടിസ്ഥാനമാക്കി ‘കൈറോസ്’ എന്ന പേരിൽ ഒരു പുതിയ എഐ ചാറ്റ്ബോട്ട് വികസിപ്പിക്കുന്നതിൽ സിൽക്ക് ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണ്.

ഏകാധിപത്യ ഭരണവും കടുത്ത മതനിയന്ത്രണങ്ങളും നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഒരു ക്രിസ്ത്യൻ കുടുംബത്തെ ദൈവം എങ്ങനെ തനിക്കായി തിരഞ്ഞെടുത്തു ഉപയോഗിച്ചു എന്നതിന്റെ വലിയ ഉദാഹരണമാണ് ലാന സിൽക്കിന്റെയും ട്രാൻസ്ഫോം ഇറാന്റെയും ഈ പുതിയ എഐ ചാറ്റ്ബോട്ട് പദ്ധതി.

Sharjah city AG

Comments are closed.