യുകെ: ലണ്ടൻ പട്ടണത്തിലെ അനുഗ്രഹീത ദൈവസഭയായ ബെഥേൽ എ.ജി. ചർച്ചിന്റെ ഒൻപതാം വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 24 തീയതി ശനിയാഴ്ച ദി ക്രെസ്റ്റ് അക്കാദമിയിൽ വെച്ചു നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയായി.
(The Crest Academy, Crest Rd, Neasden, London, NW2 7sn)
മുഖ്യ പ്രഭാഷകനായി പാസ്റ്റർ രാജേഷ് ഏലപ്പാറ, റവ. ബിനോയ് അബ്രഹാം എന്നിവരും. ആരധാനയ്ക്കു പാസ്റ്റർ ഇമ്മാനുവൽ കെ. ബി. യും നേതൃത്വം നൽകും. യുവജനങ്ങൾക്കായി പാസ്റ്റർ അബെൻ മാത്യു, ബ്രദർ ബെൻജോ ചെറിയാൻ എന്നിവരും വിവിധ സെക്ഷനുകൾ നയിക്കും. ദൈവസഭയുടെ അനുഗ്രഹീത ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസ്സൺ കെ. തോമസ്. പാസ്റ്റർ അരുൺ എ.മാനുവൽ എന്നിവർ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ വിശേഷ അവസരത്തിൽ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
വാർത്ത : പോൾസൺ ഇടയത്ത്

Comments are closed.