സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പ് അപകടത്തിലെന്ന് യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് മുന്നറിയിപ്പ്
സിറിയ : സിറിയയിൽ ബഷാർ അൽ അസാദ് ഭരണകൂടം തകർന്നതിനെത്തുടർന്ന് ആരംഭിച്ച രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ കടുത്ത ഭീഷണിയിലാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സംഘർഷങ്ങൾക്ക് മുൻപ് 20 ലക്ഷത്തോളം ഉണ്ടായിരുന്ന ക്രൈസ്തവ ജനസംഖ്യ നിലവിൽ 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
രാജ്യത്ത് ആയുധധാരികളായ തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ പുതിയ ഭരണകൂടത്തിന് സാധിക്കാത്തതും തുടർച്ചയായ ആക്രമണങ്ങളും ക്രൈസ്തവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.
സ്കൂളുകൾക്കെതിരെയുള്ള ഭീഷണികൾ, വസ്തുവകകൾ നഷ്ടപ്പെടൽ, തട്ടിക്കൊണ്ടുപോകലുകൾ, പള്ളികൾക്ക് നേരെ നടക്കുന്ന ബോംബാക്രമണങ്ങൾ എന്നിവ കാരണം ഭൂരിഭാഗം ആളുകളും മാതൃരാജ്യം വിടാൻ നിർബന്ധിതരാകുന്നു.

Comments are closed.