സ്വാൺസി: അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു കെ & യൂറോപ്പിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയും വിവിധ വകുപ്പ് മേധാവികളെയും തിരഞ്ഞെടുത്തു. സ്വാൺസിയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സ്ഥാപക ചെയർമാൻ റവ. ബിനോയ് എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ജനറൽ കൗൺസിലും ബോർഡ് ഓഫ് ഡയറക്ടേഴ്സും ചേർന്ന് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. റവ. ബിനോയ് എബ്രഹാം (ചെയർമാൻ), റവ. ജിജി തോമസ് (എക്സിക്യൂട്ടീവ് പ്രസ്ബിറ്റർ), പാസ്റ്റർ ജീനു മാത്യു (ജനറൽ സെക്രട്ടറി), പാസ്റ്റർ രാജ് വിശ്വനാഥൻ (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ ചുമതലയേറ്റു. പാസ്റ്റർ ശാമുവൽ സൈമൺ, പാസ്റ്റർ ജെറിൻ ശാമുവൽ എന്നിവരാണ് കൗൺസിലിലെ മറ്റ് അംഗങ്ങൾ.
മിഷൻ, യൂത്ത്, ലിഡിയ, സൺഡേ സ്കൂൾ, മീഡിയ, ഇവാഞ്ചലിസം, പ്രെയർ തുടങ്ങിയ വിവിധ വകുപ്പുകളുടെ ഡയറക്ടർമാരായി പാസ്റ്റർമാരായ ബ്ലെസ്സൺ തോമസ്, എമിൽ ജോണി, ഡെന്നി ജോൺ, സിസ്റ്റർ വിൻസി വർഗീസ്, ബ്രദർമാരായ അജോമോൻ എബ്രഹാം, ടോവിൻ മാത്യു, ഇവാഞ്ചലിസ്റ്റ് ജസ്റ്റിൻ ചാക്കോ എന്നിവരും ചുമതലയേറ്റെടുത്തു.

Comments are closed.