നവാപൂർ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലുള്ള നവാപൂർ ഫിലാഡൽഫിയ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും. നവംബർ 12-ന് രാവിലെ 8 മണിക്ക് ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ ജനറൽ ഓവർസിയർ റവ. ജോയി പുന്നൂസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ നൂറുദ്ദീൻ മുള്ള, റെജി മാത്യു, ഡോ. റോജി ജെ. ജോർജ്ജ് എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. ഫിലാഡൽഫിയ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലാഡൽഫിയ ബൈബിൾ കോളേജ് ബിരുദദാനച്ചടങ്ങ്, മെഡിക്കൽ ക്യാമ്പ്, സഹോദരി സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
‘മരുഭൂമിയുടെ അപ്പൊസ്തോലൻ’ എന്നറിയപ്പെട്ടിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷന്റെ സംഘാടകർ ഫിലാഡൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയാണ്. ഇന്ത്യയിലുടനീളമുള്ള 1500-ൽ പരം സഭകളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികൾ ഈ വൻ ആത്മീയ സംഗമത്തിൽ പങ്കെടുക്കും. പാസ്റ്റർമാരായ റെജി തോമസ്, അനിൽ മാത്യു, ഏബ്രഹാം കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 09829666869.

Comments are closed.