ഡൽഹി : വിദ്യാലയങ്ങളിൽ നടത്തുന്ന ക്രിസ്തീയ മതബോധന പരിപാടികൾ ഉത്തരവാദിത്തത്തോടെയും സുതാര്യമായും സംഘടിപ്പിക്കണമെന്ന് ഫിജി കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. ഒരു വിദ്യാലയത്തിൽ നടന്ന മതപരമായ പരിപാടിയെച്ചൊല്ലി പൊതുസമൂഹത്തിൽ ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് സഭാ കൗൺസിലിന്റെ ഈ പ്രതികരണം.
സ്കൂളുകൾ സുരക്ഷിതത്വവും തുല്യതയും ഉറപ്പാക്കുന്ന പഠനകേന്ദ്രങ്ങളാണെന്നും, എല്ലാ വിശ്വാസങ്ങളിലുമുള്ള വിദ്യാർത്ഥികളുടെ അന്തസ്സും അവകാശങ്ങളും മാനിക്കപ്പെടണമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. അംഗീകൃതവും പരിശീലനം ലഭിച്ചതുമായ സംഘടനകൾ വഴി മാത്രമേ വിദ്യാലയങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ഫിജി ഒരു മതേതര രാജ്യമാണെന്നും ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും കൗൺസിൽ ഓർമ്മിപ്പിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന അന്വേഷണത്തെയും പരിശോധനകളെയും സ്വാഗതം ചെയ്യുന്നതായും സഭാ നേതൃത്വം വ്യക്തമാക്കി.

Comments are closed.