ദുബായ്: ദുബായ് ഗിൽഗാൽ എജി ചർച്ചിന്റെ ( യു എ ഇ മലബാർ സെക്ഷൻ ) ശുശ്രൂഷകൻ പാ. ഫിലിപ്പ് വർഗീസ് (65)നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ എട്ടിന് പത്തനംതിട്ട മഞ്ഞനിക്കര നന്ത്യാത്ത് മലയിൽ ഭവനത്തിൽ ആരംഭിക്കും. ഊന്നുകൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യയുടെ സെമിത്തേരിയിൽ സംസ്കരിക്കും.
രണ്ട് പതിറ്റാണ്ടുകളായി ദുബായിലെ സഭയുടെ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ മിനി വർഗീസ്, മക്കൾ: ഡാനിയേൽ വർഗീസ് ( ആസ്ട്രേലിയ), ശ്രുതി ഷിജു ( ദുബായ്). മരുമക്കൾ: സാഹിത്യ ഡാനിയേൽ (ആസ്ട്രേലിയ), ഷിജു ( ദുബായ്).

Comments are closed.