ടോറോന്റോ: ഐ.പി.സി കാനഡ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന്റെ പ്രതിമാസ ആത്മീയ സംഗമം ഒക്ടോബർ അഞ്ചിന് നടക്കും.
രാത്രി എട്ട് മുതൽ ഒൻപതര വരെ നടക്കുന്ന ഓൺലൈൻ സംഗമത്തിൽ സിസ്റ്റർ ഷീലാ ദാസ് സന്ദേശം നൽകും. സിസ്റ്റർ ലിജി ബെറിൽ ഗാന ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
റീജിയൻ ഭാരവാഹികളായ സിസ്റ്റർ പ്രെയ്സി ടോംസൺ, സിസ്റ്റർ ഹെപ്സിബാ ഗ്രേസൺ, സിസ്റ്റർ ജോളി റെജി, സിസ്റ്റർ ലിജി ബെറിൽ എന്നിവരുടെ പ്രത്യേക നേതൃത്വത്തിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

Comments are closed.