Ultimate magazine theme for WordPress.

*തടവറയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ചൈനീസ് പാസ്റ്റർ എസ്ര ജിൻ*

 

അമേരിക്ക : ചൈനയിൽ തടങ്കലിൽ കഴിഞ്ഞ സമയത്ത് നേരിടേണ്ടി വന്ന കഠിനമായ അനുഭവങ്ങൾ വെളിപ്പെടുത്തി ചൈനീസ് പാസ്റ്റർ എസ്ര ജിൻ . ഇപ്പോഴും സങ്കുചിതമായ മുറികളിൽ കഴിയുന്ന സഹതടവുകാർക്കായി നിരന്തരമായ പിന്തുണയും പ്രാർത്ഥനയും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

266 ദിവസത്തെ തടവുശിക്ഷയ്ക്ക് ശേഷം ഈ മാസമാദ്യമാണ് 56-കാരനായ ജിൻ മോചിതനായത്. കഴിഞ്ഞ ഒക്ടോബറിൽ ബെയ്ജിംഗിലെ സീയോൻ സഭയിലെ 28 നേതാക്കൾക്കും അംഗങ്ങൾക്കുമൊപ്പമാണ് ഇദ്ദേഹം അറസ്റ്റിലായത്.

‘ദി വാൾ സ്ട്രീറ്റ് ജേണലിൽ’ എഴുതിയ അഭിപ്രായ ലേഖനത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. തന്റെ മോചനം ചൈനയിലെ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ അനുകൂലമായ ഒരു മാറ്റത്തിന്റെ തുടക്കമാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Sharjah city AG

Comments are closed.