പാക്കിസ്ഥാൻ : പാക്കിസ്ഥാനിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുടനീളം നിലനിൽക്കുന്ന അഴിമതി, രാജ്യത്തെ ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും പ്രത്യേകിച്ച് വിവാദപരമായ മതനിന്ദാ നിയമപ്രകാരം വിചാരണ ചെയ്യപ്പെടുന്ന ക്രിസ്ത്യാനികളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നതെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഴിമതി നീതിന്യായ വ്യവസ്ഥയെ പൂർണ്ണമായി തകർത്തിരിക്കുകയാണ്.
ദാരിദ്ര്യവും വിവേചനവും അഴിമതിയും ഒത്തുചേരുന്നതിലൂടെ, മതനിന്ദാ ആരോപണം നേരിടുന്ന നിരവധി ക്രിസ്ത്യാനികൾക്ക് ഫലപ്രദമായ നിയമസഹായം ഉറപ്പാക്കാനോ തെറ്റായ വിചാരണകളെ ചോദ്യം ചെയ്യാനോ കഴിയുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ വാദിക്കുന്നു. ഇത് കാരണം നിരവധി സാധാരണക്കാർ ജയിലുകളിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നു.
ഇരകളാക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ശുചീകരണ തൊഴിലാളികളോ ദിവസക്കൂലിക്കാരുമോ ആയതിനാൽ, ആവശ്യമായ സ്വാധീനമുള്ള വക്കീലന്മാർക്ക് ഫീസ് നൽകാനോ കൈക്കൂലി നൽകാനോ ഉള്ള പണം അവരുടെ കൈവശമില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് നീതി ലഭിക്കുന്നതിനുള്ള അവരുടെ അവകാശത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
\

Comments are closed.