Ultimate magazine theme for WordPress.

യൂ സൗത്ത് വെയിൽസിൽ ക്രൈസ്തവ അവഹേളന പരിപാടിക്കെതിരെ പ്രതിഷേധം

ഓസ്ട്രേലിയ :ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സർക്കാർ ധനസഹായത്തോടെ നടത്താനിരിക്കുന്ന ‘ഡിവൈൻ പ്ലേഹൗസ്’ എന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.ക്രൈസ്തവ വിശ്വാസത്തെയും ചിഹ്നങ്ങളെയും അവഹേളിക്കുന്ന പരിപാടികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചതിനെതിരെ ആയിരക്കണക്കിന് ആളുകൾ ഒപ്പുവെച്ച ഹർജി അധികൃതർക്ക് സമർപ്പിച്ചു.

കുർബാനയെയും ഭൂതോച്ചാടന ശുശ്രൂഷയെയും പരിഹസിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. ഇതര മതവിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള ബഹുമാനവും സംരക്ഷണവും ക്രൈസ്തവർക്കും ഉറപ്പാക്കണമെന്നും, പള്ളികൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള ഈ അവഹേളനത്തിനെതിരെ ഭരണകൂടം മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ഒപ്പുവെച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

വിവാദ പരിപാടിക്കായി 100,000 ഓസ്ട്രേലിയൻ ഡോളർ അനുവദിച്ച സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിശ്വാസികൾ സമാധാനപരമായ രീതിയിൽ ജപമാല ചൊല്ലിയും പ്രത്യേക പ്രാർത്ഥനാകൂട്ടായ്മകൾ സംഘടിപ്പിച്ചുമാണ് ഇതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ സംഘാടക കേന്ദ്രത്തിന് മുന്നിൽ പ്രാർത്ഥനകളുമായി ഒത്തുകൂടിയിരുന്നു.

Sharjah city AG

Comments are closed.