Ultimate magazine theme for WordPress.

ബൈബിൾ വായനയും ജീവിതലക്ഷ്യവും തമ്മിൽ ബന്ധമെന്ന് സർവേ

ന്യൂയോർക്ക് : പതിവായി ബൈബിൾ വായിക്കുന്ന അമേരിക്കക്കാർക്ക് തങ്ങളുടെ ജീവിതലക്ഷ്യത്തെക്കുറിച്ചും വിളിയെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ട്. കൂടാതെ, ജീവിതത്തിൽ വലിയ പ്രതിസന്ധികളും ദുരന്തങ്ങളും നേരിട്ടവർ ബൈബിളിലേക്ക് കൂടുതൽ തിരിയുന്നതായും വിശ്വാസത്തെ വലിയൊരു ആശ്വാസമായി കാണുന്നതായും പഠനം വ്യക്തമാക്കുന്നു.

അമേരിക്കൻ ബൈബിൾ സൊസൈറ്റി പുറത്തുവിട്ട ‘സ്റ്റേറ്റ് ഓഫ് ദി ബൈബിൾ: യുഎസ്എ 2026’ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. സർവേയിൽ പങ്കെടുത്തവരിൽ ബൈബിളുമായി ആഴത്തിൽ ബന്ധമുള്ളവർ തങ്ങൾക്ക് കൃത്യമായ ജീവിതലക്ഷ്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ബൈബിളുമായി വലിയ അടുപ്പമില്ലാത്തവരിൽ ഇത്തരം ബോധ്യം കുറവാണെന്നും സർവേ സൂചിപ്പിക്കുന്നു.

വിവാഹമോചനം, പ്രകൃതിദുരന്തങ്ങൾ, മാരകമായ രോഗങ്ങൾ, തൊഴിലില്ലായ്മ, പ്രിയപ്പെട്ടവരുടെ വിയോഗം എന്നിവ നേരിട്ടവരിൽ ബൈബിൾ വായനയുടെ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ ഭൂരിഭാഗം ആളുകളും തങ്ങളുടെ പ്രതിസന്ധികളിൽ വിശ്വാസത്തെയാണ് ഏറ്റവും വലിയ ആശ്വാസകേന്ദ്രമായി അടയാളപ്പെടുത്തിയത്.

Sharjah city AG

Comments are closed.