Ultimate magazine theme for WordPress.

*നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം; 11 പേർ കൊല്ലപ്പെട്ടു*

 

 

നൈജീരിയ : നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫുലാനി ഗോത്രവർഗക്കാർ നടത്തിയ ആക്രമണങ്ങളിൽ 11 ക്രൈസ്തവർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാർക്കിൻ ലാഡി കൗണ്ടിയിലെ ഫാൻ വില്ലേജിൽ കഴിഞ്ഞ ഞായറാഴ്ച (മെയ് 3) രാത്രി ഒമ്പത് മണിയോടെ നടന്ന ആക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. തങ്ങളുടെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരെ തോക്കുധാരികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

ഈ ആക്രമണത്തിൽ ഇരയായവരെല്ലാം ക്രൈസ്തവ സമൂഹത്തിൽപ്പെട്ടവരാണെന്ന് പ്രാദേശിക നേതാവായ രവാങ് തെങ്‌വോങ് സ്ഥിരീകരിച്ചു. ഫാൻ വില്ലേജിലെ താമസക്കാരെല്ലാം തന്നെ ക്രൈസ്തവ വിശ്വാസികളാണ്. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയായി സമാനമായ രീതിയിൽ മൂന്ന് ഗ്രാമങ്ങളിൽ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Sharjah city AG

Comments are closed.