തിരുവല്ല: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ വിവിധ കാലഘട്ടങ്ങളിലായി ദൈവവചനം പഠനം പൂർത്തീകരിച്ച് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലുമായി ശുശ്രൂഷയിലും ഭൗതിക ജോലികളിലും ഏർപ്പെട്ടിരിക്കുന്ന ദൈവജനങ്ങളുടെ കൂട്ടായ്മയായ ഗ്രേസ് കമ്മ്യൂണിക്കേഷൻ ആഭിമുഖ്യത്തിൽ ഫാമിലി ഗെറ്റ് ടുഗദർ സംഘടിപ്പിക്കുന്നു.
ഈ സംഗമം മെയ് 11-ാം തീയതി രാവിലെ 10 മണിക്ക് തിരുവല്ല ഡിവൈൻ വർഷിപ് സെന്ററിൽ വച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ആത്മീയ ഐക്യവും കുടുംബബന്ധവും ശക്തിപ്പെടുത്തുന്നതിനും മുൻകാല സഹപാഠികളും സഹശുശ്രൂഷകരും വീണ്ടും ഒന്നിച്ചു കൂടുന്നതിനുമാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 13 അംഗങ്ങളടങ്ങിയ അഡ്മിൻ പാനൽ പ്രവർത്തിച്ചുവരുന്നു. ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്ന് പഠനം പൂർത്തീകരിച്ച് വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രിയപ്പെട്ടവരെ ഒരുമിപ്പിച്ച് അനുഗ്രഹീതമായ ഒരു ആത്മീയ വേദി സൃഷ്ടിക്കുകയാണ് സംഘാടകരുടെ ലക്ഷ്യമെന്നും അവർ അറിയിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള അംഗങ്ങളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Comments are closed.