Ultimate magazine theme for WordPress.

*13-ാമത് AUPC ദേശീയ സംഗമം ഇന്ന് മുതൽ*

 

 

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ചസിന്റെ (AUPC) 13-ാമത് ദേശീയ സംഗമം സിഡ്‌നിയിലെ സെന്റ് മേരീസ് മെമ്മോറിയൽ ഹാളിൽ ഇന്ന് ആരംഭിച്ചു. മെയ് 10 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ സംഗമത്തിൽ സഭകൾ തമ്മിലുള്ള ഐക്യവും വിശ്വാസികളുടെ ആത്മീയ വളർച്ചയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പാസ്റ്റർ സുരേഷ് ബാബു, വി.ടി. എബ്രഹാം, സാറാ കോവൂർ, പാട്രിക് ജേക്കബ് തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ വചനശുശ്രൂഷ നടത്തുന്നു. കേരളത്തിൽ നിന്നുള്ള ബ്രദർ ഷാരൂൺ വർഗീസും നാൽപ്പതംഗ ഗായകസംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും.

പ്രസിഡന്റ് പാസ്റ്റർ ജെസ്വിൻ മാത്യൂസ്, സെക്രട്ടറി ഇവാ. ടോണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് നാല് ദിവസത്തെ ഈ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികൾക്ക് തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ വലിയ കരുത്ത് നൽകുന്നു. ആത്മീയമായ ഉന്മേഷവും ഒപ്പം സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വലിയൊരു മാതൃകയുമാണ് ഈ സംഗമം മുന്നോട്ടുവെക്കുന്നത്. അന്യദേശത്ത് ഇത്രയും

Sharjah city AG

Comments are closed.